നവീകരണം കഴിഞ്ഞ സ്റ്റേഷനുകൾ ജൂലൈയിൽ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും

Share to

Perinthalmanna Radio
Date: 17-03-2025

പെരിന്തൽമണ്ണ: അമൃത് ഭാരത് പദ്ധതി വഴി നവീകരണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനുകൾ ജൂലൈ പകുതിയോടെ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാർക്ക് റെയിൽവേ നിർദേശം നൽകി. 2023 ഓഗസ്റ്റിലാണ് അമൃത് ഭാരത് പദ്ധതി വഴിയുള്ള നവീകരണം ജില്ലയിലെ സ്റ്റേഷനുകളിൽ തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും ഇടക്കാലത്ത് തിരൂർ അടക്കമുള്ള ചില സ്റ്റേഷനുകളിലെ പ്രവൃത്തികൾ നിലച്ചിരുന്നു. പദ്ധതികളെ ചൊല്ലിയുള്ള ചില ആശയ കുഴപ്പങ്ങളായിരുന്നു കാരണം. ഇതെല്ലാം പരിഹരിച്ച് ഇപ്പോൾ വേഗത്തിൽ പണികൾ തീർക്കാനുള്ള ശ്രമമാണ് റെയിൽവേ നടത്തുന്നത്.

ജില്ലയിൽ ഏറ്റവുമധികം തുക ചെലവഴിച്ചു നവീകരണം നടത്തുന്നത് തിരൂരിലാണ്. 18 കോടി രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടത്തുന്നത്. അങ്ങാടിപ്പുറത്ത് 13.8 കോടി രൂപയുടെയും കുറ്റിപ്പുറത്ത് 9 കോടി രൂപയുടെയും നിലമ്പൂരിൽ 8 കോടി രൂപയുടെയും പരപ്പനങ്ങാടിയിൽ 6.3 കോടി രൂപയുടെയും നവീകരണ പ്രവൃത്തികളാണ് നടത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *