
Perinthalmanna Radio
Date: 17-03-2025
പെരിന്തൽമണ്ണ: സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചത്തുരുത്തിനുള്ള ഹരിത കേരള മിഷൻന്റെ അംഗീകാരം ലഭിച്ച പെരിന്തൽമണ്ണയിലെ പച്ചത്തുരുത്ത് ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. നഗരസഭയിലെ 22-ാം വാർഡിൽ വട്ടപ്പാറയിൽ മൂന്ന് ഏക്കറിലും 20-ാം വാർഡിൽ താഴെപ്പറ്റകുന്നിൽ അഞ്ച് ഏക്കറിലുമാണ് പച്ച തുരുത്ത് ഒരുക്കിയത്. 2020ൽ നഗരസഭ രൂപീകരണത്തിൻ്റെ രജത ജൂബിലി പദ്ധതിയുടെ ഭാഗമായാണ് രണ്ടിടങ്ങളിലായി എട്ടേക്കറിൽ പച്ചതുരുത്ത് സജ്ജമാക്കിയത്. 22-ാം വാർഡിൽ മാലിന്യ സഹകരണ പ്ലാൻ്റിനോട് ചേർന്ന് വട്ടപ്പാറയിലെ മൂന്ന് ഏക്കറിൽ വിവിധങ്ങളായ വള്ളിപ്പടർപ്പുകളും വൈവിധ്യങ്ങളായ വൃക്ഷങ്ങളും വെച്ച് പിടിപ്പിച്ച് ഹരിത സമൃദ്ധമാണ് വട്ടപ്പാറ പച്ചത്തുരുത്ത്.
20-ാം വാർഡായ എരവിമംഗലത്ത് താഴെപ്പറ്റക്കുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറിലാണ് രണ്ടാമ ത്തെ പച്ചതുരുത്ത്. ഇവിടെ മാവ്, പ്ലാവ്, റംബുട്ടാൻ, അരിനെല്ലി, പപ്പായ, നെല്ലി, മധുരപ്പുള്ള തുടങ്ങിയ നാടൻ ഫല വൃക്ഷങ്ങളും വിവിധങ്ങളായ ഔഷധ സസ്യങ്ങളും താഴെപ്പറ്റ കുന്നിലെ പച്ച തുരുത്തിൽ നട്ടുപിടിച്ച് പരിപാലിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെയാണ് വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും പരിപാലിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. പ്രകൃതിക്കും പക്ഷി മൃഗാദികൾക്കും മണ്ണിനും മനുഷ്യനും ഒരു പോലെ പ്രയോജനപ്പെടണം എന്നതാണ് പെരിന്തൽമണ്ണ നഗരസഭയുടെ പച്ചതുരുത്തിൻ്റെ ലക്ഷ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
