
Perinthalmanna Radio
Date: 19-03-2025
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മാനത്ത്മംഗലം- ചില്ലീസ് ജംഗ്ഷൻ താത്കാലികമായി ഗതാഗത യോഗ്യമാക്കുന്നതിന് നിർമാണ പ്രവൃത്തികള്‍ ഇന്ന് രാത്രി മുതല്‍ തുടങ്ങും.
നിലവിലെ കരാർ പ്രകാരമുള്ള റോഡ് പണി ആരംഭിക്കണമെങ്കില്‍ പഴയ കരാറുകാരനെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ച് ടെൻഡർ ചെയ്ത് പുതിയ കരാറുകാർക്ക് റോഡ് കൈമാറേണ്ട സാങ്കേതിക നടപടികള്‍ പൂർത്തിയാക്കേണ്ടതിനാലാണ് താത്കാലികമായി റോഡ് പ്രവൃത്തി വേഗമാക്കുന്നത്. പ്രവൃത്തികളെക്കുറിച്ച് തീരുമാനമെടുക്കാൻ നഗരസഭാധ്യക്ഷൻ പി. ഷാജിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു.
ചില്ലീസ് ജംഗ്ഷൻ ബിസി ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതിക റിപ്പോർട്ട് വേണമെന്നതിനാല്‍ കെഎസ്ടിപി അധികൃതർ, താത്കാലിക പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ, കണ്‍സള്‍ട്ടന്‍റ് എന്നിവരുമായി നഗരസഭ ചർച്ച നടത്തിയിരുന്നു. മുണ്ടത്ത് പാലവും ചില്ലീസ് ജംഗ്ഷന്‍റെ നവീകരണവും നടക്കുന്നതോടെ ഏറെ കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
