മലപ്പുറം സ്റ്റേഷൻ പരിധിയിൽ ടർഫുകൾ രാത്രി 12 വരെ മാത്രം

Share to

Perinthalmanna Radio
Date: 20-03-2025

മലപ്പുറം : മലപ്പുറം പോലീസ്‌സ്റ്റേഷൻ പരിധിയിൽ ടർഫുകൾ രാത്രി 12 വരെ മാത്രം തുറന്നുപ്രവർത്തിക്കുവാൻ മലപ്പുറം പോലീസ്‌സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിൽ തീരുമാനമായി. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടിവരുന്ന പശ്ചാത്തത്തിൽ പോലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് യോഗംചേർന്നത്. രാത്രി ടർഫുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗവും, ലഹരി വിപണനവും നടക്കുന്നതായ വിവരമുണ്ട്. ഇതിനാൽ അക്രമങ്ങളും കളവുകളും കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടർഫുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നിരീക്ഷണവും നടത്തും. ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *