
Perinthalmanna Radio
Date: 20-03-2025
മങ്കട : നാൽക്കവലയായ മങ്കടയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. വീതി കുറഞ്ഞ കൂട്ടിൽ റോഡിലേക്കും മലപ്പുറം റോഡിലേക്കും വാഹനം പ്രവേശിക്കുമ്പോൾ എതിൽ ദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നാൽ പ്രധാന പാതയിൽ കുരുക്കാവും. ഇത് സംസ്ഥാന പാതയിലേക്ക് വ്യാപിക്കുന്നതിനാൽ മഞ്ചേരി പെരിന്തൽമണ്ണ മങ്കട-മലപ്പുറം, മങ്കട-പട്ടിക്കാട് റോഡിലും രൂക്ഷമായ ഗതാഗതക്കുരുക്കാവും. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഈ സ്ഥലങ്ങളിലെ അനധികൃത പാർക്കിങ്ങും കുരുക്കിന് ആക്കംകൂട്ടുന്നു. നിശ്ചിത ബസ്ബേയോ കാത്തിരിപ്പുകേന്ദ്രങ്ങളോ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
സ്വകാര്യ ബസുകൾ മുഖാമുഖം നിന്നതിനാൽ കഴിഞ്ഞ ദിവസം മങ്കടയിൽ ദീർഘനേരം ഗതാഗത തടസ്സമുണ്ടായി. പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് കുരുക്ക് ഒഴിവാക്കിയത്. ബസ്-ബേയും കാത്തിരിപ്പു കേന്ദ്രങ്ങളും ജങ്ഷനിൽനിന്ന് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയും അനധികൃത പാർക്കിങ് തടയുകയും കൂട്ടിൽ റോഡിലേക്കുള്ള ബൈപ്പാസ് വിതികൂട്ടുകയും ചെയ്താൽ മങ്കടയിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാനാകും. നിലവിലെ ബൈപ്പാസ് റോഡ് വീതികൂട്ടാൻ സ്ഥലംലഭിച്ചാൽ കൂട്ടിൽ റോഡ് ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് മങ്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗർ അലി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
