
Perinthalmanna Radio
Date: 22-03-2025
പെരിന്തൽമണ്ണ: നാല് ദിവസത്തെ ഇടവേളക്ക് ശേഷം പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും മഴ വീണ്ടും സജീവമാകുന്നു. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷം തുടങ്ങിയ മഴ ഒരു മണിക്കൂറോളം തകർത്ത് പെയ്തു. ഇപ്പോഴും ചാറ്റൽ മഴയായി തുടരുകയാണ്. കഴിഞ്ഞ ആഴ്ചയോടെ സജീവമായ വേനൽ മഴയെ തുടർന്ന് കൊടും ചൂടിനും ആശ്വാസമായിരുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസമായി മഴ മാറി നിന്നതോടെ ചൂട് ക്രമാതീതമായി വർദ്ധിച്ചു. വരും ദിവസങ്ങളിലും വേനൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതോടെ അന്തരീക്ഷം കൊടും ചൂടിൽ നിന്നും തണുപ്പിലേക്ക് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് ഉള്ളത്. നാളെ മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ആണ് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
