
Perinthalmanna Radio
Date: 23-03-2025
പെരിന്തൽമണ്ണ: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങൾ. പെരിന്തൽമണ്ണ – വളാഞ്ചേരി സംസ്ഥാന പാതയിൽ കൊളത്തൂർ സ്‌റ്റേഷൻ ജംക്‌ഷനിൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞു വീണു. ഈ സമയം ഇവിടെ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം വഴിമാറി. പുലാമന്തോളിൽ തൂതപ്പുഴയോരത്ത് വർഷങ്ങളായി പ്രവർത്തന രഹിതമായി ദ്രവിച്ചു നിന്ന പഞ്ചായത്തിന്റെ ഇൻസിനറേറ്റർ നിലംപൊത്തി. സംഭവം നടന്ന ഉടൻ വാർഡംഗം കെ.ടി.അഷ്‌കർ, റോയൽസ് ക്ലബ് പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. 2001 ൽ സ്ഥാപിച്ച ഇൻസിനറേറ്റർ മലിനീകരണ ഭീഷണിയെ തുടർന്ന് പരിസരവാസികളുടെ എതിർപ്പ് മൂലവും സാങ്കേതിക തകരാറു മൂലവുമാണ് പ്രവർത്തനം സ്‌തംഭിച്ചത്. പുലാമന്തോൾ തിരുത്തിൽ മരങ്ങൾ പൊട്ടിവീണ് വൈദ്യുതി കാൽ മുറിഞ്ഞു. വടക്കൻ പാലൂരിൽ തെങ്ങ് വീടിന് മുകളിലേക്ക് വീണ് നാശനഷ്‌ടങ്ങൾ ഉണ്ടായി. ആളപായമില്ല. ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളിൽ മരം പൊട്ടിവീണ് വൈദ്യുതി മുടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
