
Perinthalmanna Radio
Date: 23-03-2025
പെരിന്തൽമണ്ണ : എസ്എസ്എൽസി പരീക്ഷയ്ക്കുശേഷം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരിക്കേറ്റ കേസിൽ പ്രതികളായ മൂന്ന് വിദ്യാർഥികളെ വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ മൂന്ന് പേരെയും പതിനാല് ദിവസത്തേക്കാണ് ജുവനൈൽ ഹോമിലേക്ക് മാറ്റിയത്. അവശേഷിക്കുന്ന എസ്എസ്എൽസി പരീക്ഷകൾ എഴുതാൻ ഇവിടെ സൗകര്യമൊരുക്കും. വെള്ളിയാഴ്ച പരീക്ഷയ്ക്കുശേഷം നടന്ന സംഘർഷത്തിൽ തലയ്ക്കും കൈയ്ക്കും മുറിവേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് വിദ്യാർഥികളും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർഥിയും വീടുകളിലേക്ക് മടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
