
Perinthalmanna Radio
Date: 23-03-2025
പെരിന്തല്‍മണ്ണ: നഗരസഭയില്‍ സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍ എന്നിവ ശേഖരിക്കുന്നതിന് ഏർപ്പെടുത്തിയ ഡയപ്പർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർമാൻ പി. ഷാജി നിർവഹിച്ചു.
വൈസ് ചെയർ പേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍മാരായ അമ്പിളി മനോജ്, അഡ്വ. ഷാൻസി, നെച്ചിയില്‍ മൻസൂർ, കൗണ്‍സിലർമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ഹെല്‍ത്ത് ഇൻസ്പെക്ടർ പി. ശിവൻ, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർമാർ, സിഡിഎസ് ചെയർ പേഴ്സണ്‍ വി.കെ. വിജയ, ഹരിതകർമ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
നിലവില്‍ നഗരസഭാ ഓഫീസ് പരിസരത്ത് സ്ഥാപിച്ച കിയോസ്കില്‍ സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍ ശേഖരിക്കുന്ന സംവിധാനമുണ്ട്. കൂടുതല്‍ കാര്യക്ഷമമായി സാനിറ്ററി മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനാണ് വീടുകളിലെത്തുന്ന വാഹന സൗകര്യം നഗരസഭ സജ്ജമാക്കിയത്. കിലോക്ക് 50 രൂപ നിരക്കാണ് മാലിന്യം ഒഴിവാക്കുന്നതിന് നഗരസഭക്ക് നല്‍കേണ്ടത്. ഡയപ്പർ വാഹനം ആവശ്യമുള്ളവർ 949 55 00 941 നമ്പറില്‍ ബന്ധപ്പെടണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
