
Perinthalmanna Radio
Date: 24-03-2025
പെരിന്തല്‍മണ്ണ: നഗര മധ്യത്തില്‍ പാടേ തകർന്ന് കിടന്നിരുന്ന നിലമ്പൂർ- പെരുമ്പിലാവ് റൂട്ടിലെ ചില്ലീസ് ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ അടച്ചു. ചില്ലീസ് ബൈപ്പാസ് ജംഗ്ഷനിലും മുണ്ടത്ത് പാലത്തിന് സമീപത്തും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് മൂലം ഇത് വഴിയുള്ള യാത്രാ ദുരിതമായിരുന്നു. ആയിരക്കണക്കിന്ന് ചെറുതും വലുതുമായുള്ള വാഹനങ്ങള്‍ ദിനം പ്രതി വളരെ പ്രയാസപ്പെട്ടാണ്
ഇതുവഴി കടന്നു പോയിരുന്നത്. പൊടിപടലം കാരണം ഇവിടത്തെ കച്ചവടക്കാരും വളരെ ബുദ്ധിമുട്ടിലായിരുന്നു.
അടുത്ത കാലത്തൊന്നും ഈ റോഡില്‍ നവീകരണം നടന്നിട്ടില്ല. പ്രധാന നിരത്തില്‍ കുഴിയടക്കാൻ മരാമത്ത് വകുപ്പ് സന്നദ്ധമായ ഘട്ടങ്ങളിലും ചില്ലീസ് ബൈപ്പാസ് ജംഗ്ഷനെ അവഗണിക്കുകയായിരുന്നു. എന്നാൽ വൈകിയാണെങ്കിലും ബൈപ്പാസ് ജംഗ്ഷനിലും മുണ്ടത്ത് പാലത്തിന് സമീപത്തും റോഡിലെ കുഴികൾ അടച്ചത് ഇതു വഴിയുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
