ഉറ്റവരില്ലാതെ അലഞ്ഞ നീലിക്ക് സാന്ത്വനമായി ട്രോമാകെയർ

Share to

Perinthalmanna Radio
Date: 24-03-2025

പെരിന്തൽമണ്ണ : മാനസിക പ്രയാസം മൂലം ദിവസങ്ങളായി ഉറ്റവരാരെന്ന് അറിയാതെ പെരിന്തൽമണ്ണ ടൗണിൽ അലഞ്ഞുതിരിഞ്ഞ നീലിക്ക് (65) കൂട്ടായി ഒടുവിൽ ട്രോമാകെയർ പ്രവർത്തകരുടെ കാരുണ്യം. വലിയങ്ങാടി സ്വദേശിയായ പച്ചീരി ഹാരിസ് ബാബുവാണ് ഇന്നലെ ഉച്ചയോടെ ചില്ലീസ് ജംക്‌ഷനിൽ അവശയായി തളർന്ന്‌ കിടക്കുന്ന നിലയിൽ നീലിയെ കണ്ടെത്തിയത്. ഉടൻതന്നെ ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, പാലക്കാട് ജില്ലാ സോൺ എക്സിക്യൂട്ടീവ് അംഗം ഉമ്മർ ഫാറൂഖ് പള്ളിപ്പുറം, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒ മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണവും മറ്റും നൽകി ഇവരെ പരിചരിച്ചു.

ഏറെ നേരത്തെ ഇവരുടെ പരിശ്രമത്തിനൊടുവിൽ നീലിയുടെ സ്വദേശം ഓങ്ങല്ലൂരാണെന്ന് കണ്ടെത്തുകയും ഇവരുടെ കുടുംബാംഗങ്ങളെ തേടിപിടിക്കുകയും ചെയ്തു. വിവരം നൽകിയതനുസരിച്ച് കുടുംബാംഗങ്ങൾ പെരിന്തൽമണ്ണയിൽ എത്തി.

പൊലീസ് സ്റ്റേഷനിൽ വച്ച് എസ്‌ഐമാരായ ഷിജോ സി.തങ്കച്ചൻ, ഷാഹുൽഹമീദ്, ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഷഫീദ് പാതായിക്കര, ജിൻഷാദ് പൂപ്പലം, കുട്ടൻ കാരുണ്യ എന്നിവരുടെ നേതൃത്വത്തിൽ നീലിയെ കുടുംബാംഗങ്ങൾക്ക് കൈമാറി. ഏറെ സന്തോഷത്തോടെ നിറഞ്ഞ ചിരിയോടെയാണ് നീലി യാത്ര പറഞ്ഞത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *