പെരിന്തൽമണ്ണ നഗരസഭയിൽ ‌കരിയില സംഭരണികളൊരുങ്ങി

Share to

Perinthalmanna Radio
Date: 26-03-2025

പെരിന്തൽമണ്ണ :  മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്ത് പെരിന്തൽമണ്ണ നഗരസഭ ഉണങ്ങിയ ഇലകൾ കത്തിക്കുന്നത് ഒഴിവാക്കാനായി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ കരിയില സംഭരണികൾ ഒരുങ്ങി.

സംഗീത റോഡ് ജംക്‌ഷനിൽ സ്ഥാപിച്ച കരിയില സംഭരണി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ ഷാൻസി, മൻസൂർ നെച്ചിയിൽ, ഹെൽത്ത് ഇൻസ്‌പെക്‌ടർ പി.ശിവൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ഡീനു, ഫൈസൽ എന്നിവർ പ്രസംഗിച്ചു.

നഗരസഭ മുൻപ് പല സ്ഥലത്തും സ്ഥാപിച്ച കരിയില സംഭരണികൾ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടുതൽ കരിയില സംഭരണികൾ സ്ഥാപിക്കുന്നതിലൂടെ കരിയില കത്തിക്കുന്നതിനെതിരായി അവബോധം സൃഷ്ടിക്കാനാകുമെന്നു നഗരസഭ പ്രതീക്ഷിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *