
Perinthalmanna Radio
Date: 26-03-2025
പെരിന്തൽമണ്ണ : ടൗണിൽ നിന്ന് സർവിസ് നടത്തിയിരുന്നതും ദീർഘകാലമായി നിലച്ചതുമായ ഹ്രസ്വദൂര ബസ് സർവിസ് ആർ.ടി.ഒ അദാലത്തിൽ പുനഃസ്ഥാപിച്ചു. ടൗണിൽ നിന്ന് പുറപ്പെട്ട് നഗരസഭയിലെ ഉൾ പ്രദേശങ്ങളിലൂടെ സർവിസ് നടത്തുന്നതിനാൽ ഒട്ടേറെ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും ആശ്വാസമായിരുന്നു.
ബസ് സർവിസ് പുനഃസ്ഥാപിക്കാൻ വെൽഫെയർ പാർട്ടി മുനിസിപ്പൽ ഭാരവാഹികൾ മോട്ടോർ വാഹന വകുപ്പ് നടത്തിയ അദാലത്തിലും അല്ലാതെയും നിരന്തര ശ്രമം നടത്തിയിരുന്നു. രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിന്ന് പുറപ്പെടുന്ന ബസ് ചമയം ബസ് സ്റ്റോപ് വഴി ടൗൺഹാൾ റോഡിലൂടെ യാത്ര തിരിക്കും. ബൈപ്പാസിൽ നിന്ന് പൊന്ന്യാകുർശ്ശി ഓഡിറ്റോറിയം വഴി മദ്റസ റോഡ്, താമസപ്പടി ജങ്ഷനിലെത്തും 9.13ന് ഹംസ നഗർ ജങ്ഷനിലെത്തും. പൊന്ന്യാകുർശ്ശി നോർത്ത് സ്കൂൾ വഴി കക്കൂത്ത് ലക്ഷം വീട്ടിലേക്ക് 9.15നും എത്തുന്നു. സിൽവർ മൗണ്ട് സ്‌കൂൾ ഈസ ഹാജിപ്പടി ജങ്ഷൻ, നമ്പിയാർ പടി ബൈപ്പാസ് എന്നിവയിലൂടെ സർവിസ് നടത്തി തിരിച്ച് ടൗൺഹാൾ റോഡിലൂടെ വീണ്ടും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്തെത്തും. വൈകീട്ട് 4.30ന് പെരിന്തൽമണ്ണ മൂസക്കുട്ടി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് 4.32ന് ചമയം ബസ് സ്റ്റോപ്പ് വഴി ടൗൺഹാൾ റോഡിലൂടെ ബൈപ്പാസിലെത്തും. തുടർന്ന് പൊന്ന്യാകുർശ്ശി എൻ.യു.എം ഓഡിറ്റോറിയം, മദ്റസ റോഡ്, താമസപ്പടി ജങ്ഷൻ വഴി 4.41ന് ഹംസ നഗർ ജങ്ഷനിലെത്തും. പൊന്ന്യാകുർശ്ശി നോർത്ത് സ്കൂൾ വഴി കക്കൂത്ത് ലക്ഷം വീട്ടിലേക്ക് 1.45ന് എത്തുന്നു. സിൽവർ മൗണ്ട് വഴി ഈസാജിപ്പടി ജങ്ഷനിൽ നിന്ന് നമ്പിയാർ പടി ബൈപ്പാസിലൂടെ തിരിച്ച് ടൗൺഹാൾ റോഡിലൂടെ വീണ്ടും ബസ് ഡി.വൈഎസ്.പി ഓഫിസ് പരിസരത്തെത്തും
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
