
Perinthalmanna Radio
Date: 27-03-2025
പെരിന്തൽമണ്ണ ∙ കുപ്പിയുടെ അടപ്പിൽ വിരൽ കുടുങ്ങിയ കുരുന്നിന് തുണയായി ട്രോമാകെയർ പ്രവർത്തകരെത്തി. മാനത്തുമംഗലത്തു താമസിക്കുന്ന കോട്ടയിൽ മുസ്തഫയുടെ മകൻ യഹിയ മുസ്തഫയുടെ (5) കൈവിരലിലാണു ഗോലി സോഡ കുപ്പിയുടെ മൂടി ഊരാനാവാത്ത വിധം കുടുങ്ങിയത്. കുഞ്ഞ് ഭയന്ന് നിലവിളിച്ചു. വീട്ടുകാരും മറ്റും അടപ്പ് ഊരിയെടുക്കാൻ പരമാവധി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്നാണ് ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ സഹായം തേടിയത്. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഷഫീദ് പാതായ്ക്കര, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം എന്നിവർ സ്ഥലത്തെത്തിയാണ് കൈവിരൽ കുടുങ്ങിയ അടപ്പ് സുരക്ഷിതമായി നീക്കം ചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
