
Perinthalmanna Radio
Date: 27-03-2025
പെരിന്തൽമണ്ണ ∙ മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി നഗരസഭയിൽ സമ്പൂർണ ജനകീയ ശുചീകരണം വേറിട്ട അനുഭവമായി. നൂറുകണക്കിന് ആളുകൾ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. ചെറുകാട് കോർണറിൽ നഗരസഭാതല ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, നെച്ചിയിൽ മൻസൂർ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശിവൻ എന്നിവർ നേതൃത്വം നൽകി. ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി അഞ്ഞൂറിലലധികം ആളുകൾ പങ്കെടുത്ത് 7 കേന്ദ്രങ്ങളിലായാണ് ശുചീകരണം നടന്നത്. പട്ടാമ്പി റോഡ്, ഊട്ടി റോഡ്, മാട് റോഡ്, കോഴിക്കോട് റോഡ്, പാലക്കാട് റോഡ്, ഭാരത് ഗ്യാസ് റോഡ്, പാതായ്ക്കര റോഡ് എന്നീ സ്ഥലങ്ങളാണ് ശുചീകരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
