പെരിന്തൽമണ്ണയെ മാലിന്യമുക്ത നഗരമായി ഇന്ന് പ്രഖ്യാപിക്കും

Share to

Perinthalmanna Radio
Date: 28-03-2025

പെരിന്തൽമണ്ണ ∙ മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളിലൂടെ പെരിന്തൽമണ്ണ ഇനി മാലിന്യമുക്ത നഗരം. ഇതു സംബന്ധിച്ച പ്രഖ്യാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് ടൗൺ സ്‌ക്വയറിൽ കലക്‌ടർ വി.ആർ.വിനോദ്‌ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിക്കും. 3.30ന് കെഎസ്ആർടിസി പരിസരത്തുനിന്ന് ആരംഭിക്കുന്ന ബഹുജന റാലി ടൗൺ സ്‌ക്വയറിൽ സമാപിക്കും. പദ്ധതിയുടെ ഭാഗമായി ഒരു മാസത്തെ കർമപദ്ധതി നഗരസഭ തയാറാക്കിയിരുന്നു. വാർഡുതല ശുചീകരണവും വാർഡുതല പ്രഖ്യാപനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. നഗരത്തിലെ വീടുകളിലെല്ലാം തുണിസഞ്ചികൾ വിതരണം ചെയ്‌തു. ഗാർഹികതല ശുചീകരണത്തിനു ശേഷം ശുചിത്വ ദീപം തെളിയിച്ചു. ടൗൺ ശുചീകരണവും സ്ഥാപനതല ശുചീകരണവും നടത്തി, സർക്കാർ ഓഫിസുകൾ, വിദ്യാലയങ്ങൾ, അങ്കണവാ‌ടികൾ എന്നിവയും ശുചീകരണം നടത്തി. റിങ് കംപോസ്‌റ്റ്, എംസിഎഫ്, പെൻ ബൂത്ത് വിതരണം തുടങ്ങിയവ നടപ്പാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *