ഈ അധ്യയന വർഷത്തിന്  സമാപനമായി; സംസ്ഥാനത്തെ സ്കൂളുകൾ അടച്ചു

Share to

Perinthalmanna Radio
Date: 29-03-2025

ഇന്നത്തെ പ്ലസ് വൺ, ഇമ്പ്രൂവ്മെന്റ് പരീക്ഷകളോടെ 2024-25 അധ്യയന വർഷത്തിന് സമാപിച്ചു. എസ്എസ്എൽസി, പ്ലസ് ടു, പൊതു പരീക്ഷകളും ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകളും കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായി.

അതേ സമയം എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഹൈസ്കൂൾ വിഭാഗം സ്കൂളുകൾ ഏപ്രിൽ മാസത്തിൽ സജ്ജീവമാകും. 8-ാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മൂല്യനിർണയം വേഗം പൂർത്തിയാക്കി ഏപ്രിൽ 5ന് എട്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കും.

ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നേടാത്തവർക്കായി ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേകം ക്ലാസ് നടത്തും. ഇതിന് ശേഷം ഈ വിദ്യാർത്ഥികൾക്കായി ഏപ്രിൽ അവസാനം പരീക്ഷയും നടത്തും. അതേസമയം മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *