
Perinthalmanna Radio
Date: 30-03-2025
അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ പ്രധാന പാലങ്ങളിലൊന്നായ ഒരാടംപാലം പാലം പുതുക്കി പണിയുന്നതിന് ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് 9.1 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. നിരവധി അപകടങ്ങൾ സംഭവിക്കുകയും ഗതാഗത കുരുക്കിന് കാരണമാവുകയും ചെയ്യുന്ന ഈ പാലം പുതുക്കിപ്പണിയുക എന്നുള്ളത് ഏറെക്കാലത്തെ ആവശ്യമാണ്. തുടർ പ്രവൃത്തികൾക്ക് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎയും പിഡബ്ല്യൂഡി നാഷണൽ ഹൈവേ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ടി.കെ. ഷമീർ ബാബുവും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
