
Perinthalmanna Radio
Date: 30-03-2025
പെരിന്തൽമണ്ണ: നഗരസഭ മാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ചു.
മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് ബഹുജന റാലിയോടെ നടന്ന പ്രഖ്യാപന സമ്മേളനം നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും പദ്ധതികളും കൂടുതൽ ഉത്തരവാദിത്തോടെ ഊർജിതമായി തുടരുമെന്നും നഗരസഭയുടെ നേട്ടങ്ങൾ സമൂഹത്തിന്റെയാകെ നേട്ടങ്ങളാണെന്നും എല്ലാവരുടെയും സഹകരണം തുടർന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇഎംഎസ് സ്മാരക ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു.
എംസിഎഫ്ആർആർഎഫ്, ബയോ ശക്തി പ്ലാന്റ്, വേർമി വിൻഡ്രോ കമ്പോസ്റ്റ്, തുമ്പൂർമുഴി, വെയിങ് ബ്രിജ്, റിങ് കംപോസ്റ്റ്, ബോട്ടിൽ ബൂത്ത്, പെൻ ബൂത്ത്,കളക്ഷൻ ബിൻ, കരിയില സംഭരണി, തുണി സഞ്ചി വിതരണം, ബ്യൂട്ടി സ്പോട്ട് പദ്ധതി, വാഹന സൗകര്യം, ഡയപ്പർ വണ്ടി, പാഴ്വസ്തു ശേഖരണം, വിവിധ ശുചീകരണ ക്യാംപെയ്നുകൾ തുടങ്ങി നഗരസഭ നടത്തിയ വലിയ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് മാലിന്യമുക്ത നഗര പ്രഖ്യാപനം.
പരിപാടിയുടെ ഭാഗമായി തയാറാക്കിയ ഡോക്യുമെന്ററി വിഡിയോ ലോഞ്ച് നഗരസഭാ സെക്രട്ടറി ജി.മിത്രൻ നിർവഹിച്ചു.
ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ശിവൻ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, ഷാൻസി, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ.ഉണ്ണിക്കൃഷ്ണൻ, നെച്ചിയിൽ മൻസൂർ, കൗൺസിലർ പി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
