കേരളത്തിൽ നാളെ ചെറിയ പെരുന്നാളിന് സാധ്യത

Share to

Perinthalmanna Radio
Date: 30-03-2025
      
കേരളത്തിൽ ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രപ്പിറ കാണാൻ സാധ്യത. ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ നടത്തി മാസപ്പിറവിക്കായി വിശ്വാസികൾ കാത്തിരിക്കുകയാണ്.
വ്രതാനുഷ്ഠാനത്തിന്റെയും പ്രാർത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകൾ സന്തോഷത്തിന്റെയും ഒത്തുചേരലിൻ്റെയും ഇടങ്ങളായി മാറി. പെരുന്നാളുടുപ്പുകളടക്കം എല്ലാം തയ്യാർ. മൈലാഞ്ചി ഇടാനും അണിയിക്കാനുമുള്ള തിരക്കിലാണ് പെൺകൂട്ടങ്ങൾ. ഇനി മാസപ്പിറവിക്കായുള്ള കാത്തിരിപ്പാണ്.

അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി നാളെയാണ് ഈദുൽ ഫിത്വർ ആഘോഷം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *