കായികലഹരി പദ്ധതിയുമായി അങ്ങാടിപ്പുറം പഞ്ചായത്ത്

Share to

Perinthalmanna Radio
Date: 31-03-2025

അങ്ങാടിപ്പുറം : കുട്ടികളെ കൗമാര പ്രായത്തിൽത്തന്നെ വിവിധയിനം കളികളിൽ തത്‌പരരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നു. ‘രാസ ലഹരിക്ക് പകരം കായികലഹരി എന്ന ലക്ഷ്യത്തോടെയാണിത് . പുത്തനങ്ങാടി ഗവ. എൽപി സ്കൂളിലും പൂപ്പലം ഗവ. എൽപി സ്കൂളിലും ചിൽഡ്രൻസ് പാർക്ക് നിർമ്മിച്ചു. പഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉൾപ്പെടുന്ന സർക്കാർ സ്കൂളുകളിലേക്ക് വിവിധയിനം കളി ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സെലീന താണിയൻ, കെ.ടി. അൻവർ, ഇംപ്ലിമെന്റിങ്‌ ഓഫീസർ തോടേങ്ങൽ ഫരീദ, അനസ് ചോലയിൽ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *