
Perinthalmanna Radio
Date: 01-04-2025
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഹരിത സ്ഥാപനം, കലാലയം, അയല്‍ക്കൂട്ടം എന്നിവയുടെ പ്രഖ്യാപനവും നടന്നു. എം.പി. നാരായണമേനോൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സൈദ മാലിന്യമുക്ത പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കില്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ടി.ജി. സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാല്‍, കില ആർപി റഷീദ് പേരയില്‍, മെന്പർമാരായ കെ.ടി. നാരായണൻ, റംല, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഫൗസിയ, പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ ജിജി എന്നിവർ പ്രസംഗിച്ചു. ഹരിത കേരള മിഷൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഹരിത കർമസേന ഉള്‍പ്പെടെയുള്ള അജൈവമാലിന്യ സംസ്കരണം മികച്ച രീതിയില്‍ നടത്തുന്ന ഡിജെഎസ് എക്കോ ഫ്രണ്ട്ലി സൊല്യൂഷനെ ചടങ്ങില്‍ ആദരിച്ചു. ശുചീകരണ തൊഴിലാളികളെ “അഴകിന്റെ സേന’ എന്ന പുതിയ പേര് നല്കി ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണം മികച്ച രീതിയില്‍ നടത്തുന്നതിനുള്ള സ്നേഹാദരം ഹെല്‍ത്ത് ഇൻസ്പെക്ടർ ജിജി ഏറ്റുവാങ്ങി. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണം മികച്ച രീതിയിലും മറ്റുള്ളവർക്ക് മാതൃകയായും നടത്തുമെന്ന് പഞ്ചായത്ത് ഭരണസമിതി ഉറപ്പു നല്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
