
Perinthalmanna Radio
Date: 01-04-2025
പെരിന്തൽമണ്ണ: നഗരസഭയിൽ നിന്ന് ഐപിഎൽ താരമായി ഉയർന്നു വന്ന വിഘ്നേഷ് പുത്തൂരിന് ആദര സൂചകമായി പവിലിയൻ നിർമിക്കും. കഴിഞ്ഞ ദിവസം നടന്ന നഗരസഭയുടെ 2025–26 ബജറ്റുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം.
പെരിന്തൽമണ്ണ നഗരസഭാ ബജറ്റിൽ കായിക മേഖലയെ പരിപോഷിപ്പിക്കുന്ന പദ്ധതിയായ പ്ലേ ഫോർ പാഷൻ പദ്ധതിക്ക് 75 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് നെഹ്റു സ്റ്റേഡിയത്തിൽ പവിലിയൻ ഒരുക്കുക.
ഇവിടെ ശുചിമുറി സൗകര്യവും ഡ്രസിങ് റൂമും ഉണ്ടാകും. ബജറ്റ് ചർച്ചയുടെ ഭാഗമായുണ്ടായ നിർദേശ പ്രകാരമാണ് ബജറ്റിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അംഗീകാരം നൽകിയത്. ബജറ്റിന് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
