തിരുമാന്ധാംകുന്ന് പൂരംപുറപ്പാട്;  ഗതാഗത കുരുക്കിലമർന്ന് അങ്ങാടിപ്പുറം

Share to

Perinthalmanna Radio
Date: 03-04-2025

അങ്ങാടിപ്പുറം:  തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ദിനമായ ഇന്ന്  മണിക്കൂറുകളാണ് വാഹനങ്ങൾ റോഡിൽ കിടന്നത്. മലപ്പുറം ഭാഗത്തേക്ക് തിരൂർക്കാട് ഐ ടി സി വരെയും വളാഞ്ചേരി റോഡിൽ വൈലോങ്ങരയും പെരിന്തൽമണ്ണ ഭാഗത്ത് ജൂബിലി ജംഗ്ഷന് വരെയും വാഹനങ്ങളുടെ നീണ്ട നിര എത്തി. ഗതാഗത കുരുക്കിനിടെ മേൽപാലത്തിലൂടെ ചില ബസുകൾ തെററായ  ദിശയിലൂടെ കയറി വന്നതും ഗതാഗത കുരുക്ക് ഇരട്ടിയാക്കി.

വലമ്പൂർ പട്ടിക്കാട് റോഡ് പണി നടക്കുന്നത് കാരണം മുള്ളിയാകുർശ്ശിയിൽ നിന്നും വലമ്പൂർ ഭാഗത്തേക്ക് റോഡ് തടഞ്ഞു വെച്ചതും പ്രധാന റോഡുകളിൽ ഗതാഗതകുറുക്കിന് കാരണമായി. വലമ്പൂർ ടൗണിൽ നിന്നും പൂപ്പലം ഭാഗത്തേക്കുള്ള റോഡിലൂടെ പോയി കരുവംപാറ  ഭാഗത്തേക്കും, മുള്ളിയാകുർശ്ശി ഭാഗത്തെക്കും ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാമെങ്കിലും ചെറിയ റോഡായത് കാരണം വലിയ വാഹനങ്ങൾക്ക് ഇത് വഴിയുള്ള യാത്ര ദുഷ്‌കരവുമായി.

അങ്ങാടിപ്പുരത്തെ ബ്ലോക്കിൽ കുരുങ്ങാതെ പെരിന്തൽമണ്ണയിലേക്കും മറ്റും എത്തി ചേരാനുള്ള പ്രധാന റോഡ് കൂടിയായ വലമ്പൂർ – പട്ടിക്കാട് റോഡ് റോഡ് പണിയുടെ പേരിൽ ഇന്ന് അടച്ചിട്ടത് ഒന്നാം പൂരത്തിന് എത്തുന്നവർക്കും മറ്റു യാത്രക്കാർക്കും ദുരിതമായി. അത്യാഹിത വാഹനമായ ആംബുലൻസുകൾ വരെ നീണ്ട വരിയിൽ  കാത്തു നിൽക്കേണ്ടി വന്നു . ഒന്നാം പൂരമായ ഇന്ന് തന്നെ വലമ്പൂർ റോഡ് അടച്ചു വെച്ചതും നാട്ടുകാരും യാത്രക്കാരും ഏറെ പ്രതിഷേധത്തിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *