
Perinthalmanna Radio
Date: 07-04-2025
ചേളാരി: റമദാന് അവധി കഴിഞ്ഞ് മദ്റസകള്‍ നാളെ തുറക്കും. 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി നാളെ മദ്റസകളിലെത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10948 മദ്റസകളാണ് നാളെ തുറന്നു പ്രവര്‍ത്തിക്കുക. ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളാണ് നാളെ തുറക്കുന്നത്. സ്കൂള്‍ കലണ്ടര്‍ പ്രകാരമുള്ള മദ്റസകള്‍ ജൂണ്‍ 2 നാണ് തുറക്കുക. ഒട്ടേറെ പ്രത്യേകതകളോടെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്കങ്ങളുമായാണ് കുട്ടികള്‍ പഠനത്തിനെത്തുന്നത്. പഠനാരംഭത്തിന്റെ ഭാഗമായി ‘മിഹ്റജാനുല്‍ ബിദായ’ എന്ന പേരില്‍ മദ്റസകളില്‍ വിപുലമായ പ്രവേശനോത്സവങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പുതിയ അദ്ധ്യയന വര്‍ഷത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, എം.ടി. അബ്ദുല്ല മുസ്ലിയാര്, പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
