വാഴേങ്കട ആൽത്തറയിൽ അങ്കണവാടി കം ക്രഷ്  തുടങ്ങി

Share to

Perinthalmanna Radio
Date: 17-04-2025

ആലിപ്പറമ്പ്: പെരിന്തൽമണ്ണ അഡീഷണൽ ഐസിഡിഎസ് സെന്ററിന്റെ കീഴിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴേങ്കട ആൽത്തറ അങ്കണവാടിയിൽ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യം വെച്ച് ‘അങ്കണവാടി കം ക്രഷ്’ പദ്ധതി ആരംഭിച്ചു.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി അമ്മമാർക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതെ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ സുരക്ഷിതമായി പരിപാലിക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ 162 അങ്കണവാടികളിൽ പദ്ധതി ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ നജീബ് കാന്തപുരം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അഫ്സൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻറ് കെ. ഷീജമോൾ, വാർഡംഗങ്ങളായ സി.എച്ച്. ഹമീദ്, സി.പി. ഹംസക്കുട്ടി, പി.ടി. മുബാറക് അലി, ടി.പി. സജിത, സരോജാദേവി, പി.പി. രാജേഷ്, സിഡിപിഒ വിനോദിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *