പെരിന്തൽമണ്ണയിൽ മൂന്നാമത്തെ ഹെൽത്ത്, വെൽനെസ് സെന്റർ തുറന്നു

Share to

Perinthalmanna Radio
Date: 18-04-2025

പെരിന്തൽമണ്ണ : നാരങ്ങകുണ്ട് ഏണിപ്പാറയിൽ നഗരസഭയിലെ മൂന്നാമത്തെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പ്രവർത്തനമാരംഭിച്ചു. നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. കുന്നപ്പള്ളി മാമ്പ്രപ്പടിയിലും ജൂബിലി പ്രദേശത്ത് എംഇഎസ് സ്‌കൂളിനു സമീപത്തുമാണ് നിലവിൽ 2 സെന്ററുകൾ പ്രവർത്തിക്കുന്നത്. ഘോഷയാത്രയോടു കൂടി ആരംഭിച്ച ഉദ്ഘാടന പരിപാടിക്കു ശേഷം കലാപരിപാടികളും അരങ്ങേറി.

ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്‌ തുടങ്ങിയവരുടെ സേവനവും ഫാർമസി, കാത്തിരിപ്പുകേന്ദ്രം, വെൽനെസ് റൂം, ലാബ് കം സ്റ്റോർ തുടങ്ങിയ സൗകര്യങ്ങളോടും കൂടി ദിവസവും 6 മണിക്കൂർ ആണ് സെന്ററുകൾ പ്രവർത്തിക്കുക.

ഉപാധ്യക്ഷ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.കെ.ശ്രീധരൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രേണുക, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ.അനൂപ്, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ പി.എസ്.സന്തോഷ്‌കുമാർ, എ.പ്രവീൺ, പച്ചീരി ഫാറൂഖ്, പി.സീനത്ത്, കൃഷ്‌ണപ്രിയ, സരോജ, മുൻ നഗരസഭാ ചെയർമാൻ സി.ദിവാകരൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ ടി.രാജീവൻ എന്നിവർ പ്രസംഗിച്ചു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *