
Perinthalmanna Radio
Date: 20-04-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന എഫ്.സി.ഐ റോഡിലെ ദുരിത യാത്രക്ക് അറുതിയായില്ല. അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ എഫ്.സി.ഐ റോഡും സഞ്ചാര യോഗ്യക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, റെയിൽവെ സ്റ്റേഷൻ വികസന പദ്ധതികൾ പൂർത്തിയായി വരുമ്പോഴും എഫ്സിഐ റോഡ് പൂർണമായും കല്ലുകൾ ഇളകി കാൽനട യാത്ര. പോലും ദുസഹമായ നിലയിൽ കിടക്കുന്നു.
കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്നും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള എളുപ്പ വഴിയാണ് എഫ്.സി.ഐ ഗോഡൗൺ റോഡ്. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കും എഫ്.സി.ഐ ഗോഡൗൺ കവാടത്തിലേക്കുമാണ് റോഡ് എത്തുന്നത്.
സ്റ്റേഷൻ വികസനത്തിന്റെ ഭാഗമെന്നോണം, റെയിൽ പാത വൈദ്യുതീകരണത്തിന്റെ സമയത്ത് എഫ്.സി.ഐ റോഡിൻ്റെ റെയിൽ പാതയോട് ചേർന്നുള്ള ഭാഗത്തെ മരങ്ങൾ പൂർണമായും റെയിൽവേ മുറിച്ച് മാറ്റിയിരുന്നു.
എഫ്.സി.ഐയിലേക്ക് റേഷൻ സാമഗ്രികൾ കൊണ്ടു പോകാൻ ദിനേന നൂറു കണക്കിന് ലോറികൾ എത്തുന്നതിനാൽ ഓരോ ദിവസം പിന്നിടുമ്പോഴും റോഡിന്റെ ശോച്യാവസ്ഥ ഏറി വരികയാണ്.
റോഡിൽ രാത്രി കാലത്ത് തെരുവ് വിളക്ക് ഇല്ലാത്തൽ രാത്രിയും പുലർച്ചെയും സ്റ്റേഷനിൽ ട്രെയിനുകളിൽ വന്ന് പോകുന്നവർക്ക് മറ്റൊരു ദുരിതമാണ് സമ്മാനിക്കുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
