
Perinthalmanna Radio
Date: 22-04-2025
മേലാറ്റൂർ : മിനി സ്റ്റേഡിയം വളപ്പിലെ താത്കാലിക അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിലെ (എംസിഎഫ്) തീപ്പിടിത്തത്തിൽ കത്തിനശിച്ച മാലിന്യം നീക്കംചെയ്യുന്ന നടപടി ഇഴയുന്നു.
മാർച്ച് പത്തിന് ഉച്ചയോടെയാണ് മാലിന്യകേന്ദത്തിൽ തീപ്പിടിത്തമുണ്ടായത്. 15 ടണ്ണിലധികം മാലിന്യമാണ് കത്തി നശിച്ചത്. തൊട്ടടുത്ത ദിവസംതന്നെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും അവ പൂർണമായും നീക്കംചെയ്തിട്ടില്ല. കത്തിക്കരിഞ്ഞ ടൺകണക്കിന് മാലിന്യം ഇപ്പോഴും സ്റ്റേഡിയം വളപ്പിൽ കുമിഞ്ഞുകൂടി കിടക്കുകയാണ്. മഴകൂടി പെയ്തതോടെ വെള്ളവും ചെളിയുംനിറഞ്ഞ മാലിന്യക്കൂമ്പാരത്തിൽ കൊതുകുകൾ പെരുകിയിരിക്കുകയാണ്. തെരുവുനായ്ക്കളുടെയും കേന്ദ്രമായി ഇവിടെ മാറിയിട്ടുണ്ട്. ഇതിനു തൊട്ടടുത്ത സ്റ്റേഡിയത്തിൽ രാവിലെയും വൈകീടുമായി നിരവധി പേരാണ് എത്തുന്നത്. അവധിക്കാലമായതിനാൽ സ്റ്റേഡിയത്തിലെത്തുന്ന കുട്ടികളുടെ എണ്ണവും കൂടുതലാണ്. ഇവർക്കെല്ലാം ഇതു ഭീഷണിയായിരിക്കുകയാണ്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
