
Perinthalmanna Radio
Date: 22-04-2025
ഊട്ടി: കേരളത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതല്‍ അഞ്ചു സ്ഥലങ്ങളില്‍ മാത്രമാക്കി ചുരുക്കി. മേട്ടുപ്പാളയം-കൂനൂർ റോഡില്‍ കല്ലാർ, മേട്ടുപ്പാളയം-കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേല്‍ ഗൂഡല്ലൂർ, കാരമട-മഞ്ചൂർ റോഡിലെ ഗെദ്ദ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍.
ഇതോടെ നാടുകാണി, പാട്ടവയല്‍, താളൂർ, കക്കനല്ല എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളിലെ തിരക്ക് ഒഴിവാകും. നേരത്തേ, ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയത് നീലഗിരിയിലെ വ്യാപാരികളുടെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നീലഗിരി ജില്ലയിലെ വിവധയിടങ്ങളില്‍ ഏർപ്പെടുത്തിയ ചെക് പോസ്റ്റുകളിലൂടെ പാസ് കാണിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നുള്ളൂ. കേരളത്തില്‍നിന്ന് ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങള്‍ക്ക് ഇ-പാസ് ആവശ്യമില്ല.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
