താഴേക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമായി

Share to

Perinthalmanna Radio
Date: 23-04-2025

പെരിന്തൽമണ്ണ : താഴേക്കോട് ഗ്രാമപ്പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ആരോഗ്യപരമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നിർമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും. സംസ്ഥാന സർക്കാരിന്റെ ‘ആർദ്രം മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് എല്ലാ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. കായിക-വഖഫ് മന്ത്രി വി. അബ്ദുറഹ്‌മാൻ പുതിയ കെട്ടിടം നാടിന് സമർപ്പിക്കും.

നാട്ടുകാരുടെ സഹകരണത്തോടു കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി വളരെക്കാലംമുൻപ്‌ വാങ്ങിയ ഒരു ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 2020-ൽ എംഎൽഎ ആയിരുന്ന മഞ്ഞളാംകുഴി അലി എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്ന്‌ അനുവദിച്ച 50 ലക്ഷം രൂപയും താഴെക്കോട് പഞ്ചായത്ത് വകയിരുത്തിയ 36 ലക്ഷവുംചേർത്ത് ആകെ 86 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനാവും.

വാർത്താ സമ്മേളനത്തിൽ താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശില്പ ദിലീപ്, മെഡിക്കൽ ഓഫീസർ കെ.വി. ഷാനവാസ്, സെക്രട്ടറി കെ. ശ്രീശാന്ത് എന്നിവർ പങ്കെടുത്തു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *