പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ സൗകര്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Share to

Perinthalmanna Radio
Date: 24-04-2025

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഫയർ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്ന് മർച്ചന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്നലെ പുലർച്ചെ നഗരത്തിലെ ടാലന്‍റ് ബുക്ക് സ്റ്റാളിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ പ്രയത്നിച്ച ഫയർ സ്റ്റേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരെ അസോസിയേഷൻ അഭിനന്ദിച്ചു. തീ അണക്കാൻ ആവശ്യമായ വെള്ളം നല്‍കിയ മൗലാന ഹോസ്പിറ്റല്‍ ഉടമ റഷീദിനെയും യോഗം അഭിനന്ദിച്ചു.

അതേസമയം പെരിന്തല്‍മണ്ണ ഫയർ യൂണിറ്റില്‍ അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ ഇല്ലാത്തതും ജലലഭ്യത കുറവും നേരിട്ടു. അതിനാല്‍ ഫയർ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്നും മൂന്നു യൂണിറ്റുകള്‍ മാത്രം പ്രവർത്തിക്കുന്ന പെരിന്തല്‍മണ്ണ ഫയർ സ്റ്റേഷനില്‍ മതിയായ സാമഗ്രികളും ജീവനക്കാരും ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

അപകടങ്ങള്‍ ഉണ്ടായാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് സാമഗ്രികള്‍ എത്തിക്കേണ്ട അവസ്ഥയാണുള്ളത്. സർക്കാർ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് പെരിന്തല്‍മണ്ണ മർച്ചൻസ് അസോസിയേഷൻ സെക്രട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു.

അഗ്നിബാധ നേരിട്ട ടാലന്‍റ് ബുക്ക് സ്റ്റാള്‍ തുറന്നു പ്രവർത്തിക്കാൻ സാന്പത്തിക സഹായം നല്‍കാൻ മർച്ചന്‍റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പെരിന്തല്‍മണ്ണയില്‍ നിരന്തരം ഉണ്ടാകുന്ന വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ കഐസ്‌ഇബിക്ക് നിവേദനം നല്‍കി.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *