
Perinthalmanna Radio
Date: 24-04-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പൊലീസ് അങ്ങാടിപ്പുറത്ത് നടത്തിയ പരിശോധനയിൽ ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കോട്ടക്കൽ എടരിക്കോട് പറമ്പിലങ്ങാടി സ്വദേശിയായ റാഷിദ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാറിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊതികളാണ് പൊലീസ് പിടിച്ചെടുത്തത്.
പെരിന്തൽമണ്ണയിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന വാഹനത്തെ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം പൊലീസ് അതി സാഹസികമായി തടഞ്ഞു നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
