നിലമ്പൂർ പാതയിലെ രാത്രികാല മെമു സർവീസിന്റെ കാര്യത്തിൽ അനക്കമില്ല

Share to

Perinthalmanna Radio
Date: 04-05-2025

പെരിന്തൽമണ്ണ : ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിലെ നിർദിഷ്‌ട രാത്രികാല മെമു സർവീസ് റെയിൽവേ ബോർഡിന്റെ ഫ്രീസറിൽ. പാതയിൽ പുതിയ ട്രെയിനുകൾ ആരംഭിക്കുന്ന കാര്യത്തിൽ അധികൃതർക്കു തികഞ്ഞ ഉദാസീനത.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനു കേരളത്തിൽ എത്തുമ്പോഴെങ്കിലും പുതിയ ട്രെയിനുകളുടെ കാര്യത്തിൽ ചില പ്രഖ്യാപനങ്ങൾ പാത പ്രതീക്ഷിച്ചതാണ്. എറണാകുളം- ഷൊർണൂർ രാത്രികാല മെമു സർവീസ് നിലമ്പൂരിലേക്കു നീട്ടുന്ന കാര്യത്തിലും തീരുമാനം കൊതിച്ചതാണ്. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, റെയിൽവേ ബോർഡ് ഈ സർവീസ് ഇതുവരെയും പരിഗണിച്ചിട്ടു പോലുമില്ലെന്നതാണു സ്ഥിതി.

ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിൽ വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയാക്കുകയും പാലക്കാട് ഡിവിഷനിൽ മറ്റെങ്ങുമില്ലാത്ത ആധുനിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു. ഇതോടൊപ്പം എക്‌സ്‌പ്രസ് ട്രെയിനുകൾക്കെല്ലാം യോജ്യമായ വിധം ഹാൾട്ട് സ്‌റ്റേഷനുകൾ ഉൾപ്പെടെ ഏറെക്കുറേ എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലെയും പ്ലാറ്റ്ഫോം നീളം കൂട്ടുകയും നവീകരിക്കുകയും ചെയ്‌തു. എന്നാൽ ഈ വികസന പ്രവർത്തനങ്ങളുടെയൊന്നും ഗുണഫലങ്ങൾ യാത്രക്കാർക്ക് ഇനിയും ലഭ്യമായില്ല.

എറണാകുളം– ഷൊർണൂർ മെമു സർവീസ് അധികൃതർ തന്നെ മറന്ന മട്ടാണ്. കോട്ടയം എക്‌സ്‌പ്രസ് ട്രെയിനിന്റെ മുൻപുണ്ടായിരുന്ന സ്‌റ്റോപ്പുകൾ ഇനിയും പുനഃസ്ഥാപിച്ചില്ല. എല്ലാ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നും വലിയ തോതിൽ യാത്രക്കാരുള്ളതാണ് ഈ ട്രെയിൻ.

നിലവിൽ നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്‌റ്റോപ്. വൈദ്യുതീകരണത്തിനു ശേഷം പാതയിൽ ട്രെയിനുകളുടെ വേഗം കൂടിയിട്ടും കോവിഡിനു മുൻപുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചില്ല.

എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്കു നീട്ടുന്ന കാര്യത്തിൽ തത്വത്തിൽ തീരുമാനമായതാണ്. ഷൊർണൂരിൽനിന്നു പുതിയ ട്രെയിനായി നിലമ്പൂരിലേക്കു സർവീസ് ന‌ടത്താനാണു പദ്ധതി. ഇതിനായി എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും 12 കാർ മെമുവിന് ആവശ്യമായ പ്ലാറ്റ്‌ഫോം സൗകര്യവും ഒരുക്കിയതാണ്. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി ഫെബ്രുവരി 16ന് രാത്രി ഈ ട്രെയിൻ വിജയകരമായി ട്രയൽ റണ്ണും നടത്തിയതാണ്. പാലക്കാട് ഡിവിഷനും ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡിന് അനുകൂല റിപ്പോർട്ട് നൽകിയതായാണു വിവരം. എന്നാൽ റെയിൽവേ ബോർഡ് ഇക്കാര്യത്തിൽ ഉദാസീനമായ നിലപാടാണു സ്വീകരിക്കുന്നത്.

എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നതോടെ പാതയിലെ രാത്രികാല യാത്രാദുരിതത്തിനു പരിഹാരമാകുന്നതിനൊപ്പം ഒട്ടേറെ ദീർഘദൂര ട്രെയിനുകൾക്ക് കണക്‌‌ഷൻ ലഭ്യമാക്കാനും വഴ

Share to

Leave a Reply

Your email address will not be published. Required fields are marked *