
Perinthalmanna Radio
Date: 06-05-2025
പെരിന്തൽമണ്ണ : നജീബ് കാന്തപുരം എംഎൽഎയുടെ മണ്ഡലം ക്യാമ്പ് ഓഫീസ് പൊന്ന്യാകുറുശ്ശിയിലേക്ക് മാറ്റി. ജൂബിലി റോഡിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് പൊന്ന്യാകുറുശ്ശിയിലേക്ക് മാറ്റിയത്. മണ്ണാർക്കാട് റോഡിൽ പൊന്ന്യാകുർശ്ശി നിന്നും ഐഎസ്എസ് റോഡിലാണ് പുതിയ ഓഫീസ് സജ്ജമാക്കിയത്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി നാലകത്ത് സൂപ്പി, ഫൈസൽ ബാഫഖി തങ്ങൾ, വി. ബാബുരാജ്, എ.കെ. നാസർ, എസ്. അബ്ദുസ്സലാം, എ.കെ. മുസ്തഫ, ആനന്ദൻ, ഷൗക്കത്ത് നാലകത്ത്, ബാപ്പു ചമയം തുടങ്ങിയവർ പങ്കെടുത്തു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
