നിലമ്പൂർ- കോട്ടയം എക്‌സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു

Share to

Perinthalmanna Radio
Date: 14-05-2025

അങ്ങാടിപ്പുറം: നിലമ്പൂർ – കോട്ടയം എക്‌സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ട്രെയിനിന്റെ സൗകര്യം മെച്ചപ്പെടുത്തുകയാണ് റെയിൽവേയുടെ തീരുമാനം. നിലവിൽ 12 കോച്ചുകൾ മാത്രമുള്ള എക്‌സ്പ്രസിൽ ഇനി മുതൽ 14 കോച്ചുകൾ ഉണ്ടാകും. മെയ് 21 മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരും.

10 ജനറൽ സിറ്റിംഗ് കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിനിൽ ഇനി മുതൽ 11 ജനറൽ സിറ്റിംഗ് കോച്ചുകളും ഒരു റിസർവേഷൻ ചെയർ കാർ കോച്ചുമാണ് ഉണ്ടാവുക. ട്രെയിനിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതും, യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ കോച്ച് ക്രമീകരണം യാത്രാക്കാർക്ക് വലിയ ആശ്വാസമാകും എന്നാണ് പ്രതീക്ഷ.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *