പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

Share to

Perinthalmanna Radio
Date: 22-05-2025

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 77.81 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിത്. കഴിഞ്ഞവർഷം ഇത് 78.69 ശതമാനമായിരുന്നു. ഇത്തവണ 288394 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS- Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും.

4,44,707 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. വി.എച്ച്.എസ്.ഇയിൽ 26,178 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ജൂണ്‍ 23 മുതല്‍ 27 വരെയാണ് സേ പരീക്ഷ

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *