ദേശീയപാതാ നിർമാണം ഒന്നര വർഷം വൈകും

Share to

Perinthalmanna Radio
Date: 27-05-2025

മലപ്പുറം: കൂരിയാട് ഉൾപ്പെടെ ദേശീയപാത തകർന്ന മേഖലയിൽ പുനർ നിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും വേണ്ടി വരും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചപോലെ ഈ വർഷം പാത തുറന്നു കൊടുക്കാനാവില്ല. തെക്കൻ ജില്ലകളിലെ പല റീച്ചുകളിലും നിർമാണ പുരോഗതി 65 ശതമാനത്തിനു താഴെയാണ്. 2027 മാർച്ചോടെ മാത്രമേ പലതും പൂർത്തിയാകൂ.

കൂരിയാട് ഉൾപ്പെട്ട രാമനാട്ടുകര- വളാഞ്ചേരി റീച്ച് ജൂണിൽ പൂർണമായി ഗതാഗതത്തിന് തുറന്നു കൊടുക്കാനിരിക്കേയാണ് ഇടിഞ്ഞുതാഴ്ന്നത്. തകർന്നറോഡ് നീക്കം ചെയ്യാൻ തന്നെ ആറു മാസം വേണ്ടിവരും. തൂണുകൾ നിർമിച്ച് പാലം കെട്ടി ഗതാഗത യോഗ്യമാക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും വേണ്ടി വരും.

നിർമാണത്തിലിരിക്കുന്ന പല റീച്ചുകളിലും തകർച്ചയുടെ പശ്ചാത്തലത്തിൽ മാറ്റം വേണ്ടിവരും. നിർമാണച്ചെലവ് കുറയ്ക്കാനുള്ള സമ്മർദം ദേശീയപാതാ വിഭാഗത്തിൽ നിന്നുണ്ടായതായി പറയപ്പെടുന്നു. ഇതിനാലാണ് ചെലവ് കൂടിയ വയഡക്ട് രീതി പലസ്ഥലത്തും ഒഴിവാക്കിയത്.

റീച്ചുകൾ നിർമാണ പുരോഗതി (ശതമാനത്തിൽ)

  • ചെങ്കള-നീലേശ്വരം 75
  • നീലേശ്വരം-തളിപ്പറമ്പ് 78
  • തളിപ്പറമ്പ്-മുഴപ്പിലങ്ങാട് 75
  • അഴിയൂർ-വെങ്ങളം 65
  • കാപ്പിരിക്കാട്-തളിക്കുളം 75
  • തളിക്കുളം-കൊടുങ്ങല്ലൂർ 65
  • കൊടുങ്ങല്ലൂർ-ഇടപ്പള്ളി 60
  • തുറവൂർ-പറവൂർ 38
  • പറവൂർ-കൊറ്റംകുളങ്ങര 60
  • കൊറ്റംകുളങ്ങര-കൊല്ലം 68
  • കൊല്ലം-കടമ്പാട്ടുകോണം 72
  • കടമ്പാട്ടുകോണം-കഴക്കൂട്ടം 45
  • അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ 55

അന്തിമ ഘട്ടത്തിലുള്ളവ (ശതമാനത്തിൽ)

  • തലപ്പാടി-ചെങ്കള 90
  • കോഴിക്കോട്- ബൈപ്പാസ് 90
  • രാമനാട്ടുകര- വളാഞ്ചേരി 95
  • വളാഞ്ചേരി- കാപ്പിരിക്കാട് 96

പൂർത്തിയായവ

  • പള്ളിക്കര- നീലേശ്വരം
  • പാലോളി പാലം- മൂരാട്
  • കഴക്കൂട്ടം എലവേറ്റഡ് ഹൈവേ
  • അഴിയൂർ -മുഴപ്പിലങ്ങാട്

* കഴക്കൂട്ടം- കാരോട്

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *