കനത്ത മഴയിൽ പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ റോഡ് തകർന്ന

Share to

Perinthalmanna Radio
Date: 29-05-2025

പെരിന്തൽമണ്ണ: തുടർച്ചയായ കനത്ത മഴയിൽ തിരക്കേറിയ പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിൽ റോഡിന്റെ ഒരു ഭാഗം തകർന്നു. ബൈപ്പാസ് ജംഗ്ഷനിൽ നിന്നും അങ്ങാടിപ്പുറം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് ദേശീയ പാതയിലാണ് റോഡില്‍ വൻ കുഴി രൂപപ്പെട്ടിരിക്കുന്നത്. നാല് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനും ദേശീയ പാതയും ആയതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ഇത് അപകടത്തിന് സാധ്യത ഏറെയാണ്.

രാത്രിയായാൽ ഈ ഭാഗത്ത് വെളിച്ചം കുറവ് ആയതിനാൽ രാത്രി കാലങ്ങളിലും അതു പോലെ മഴയുള്ള സമയങ്ങളിലും റോഡിലെ കുഴിയിൽ വെള്ളം നിറയുന്നതിനാലും പല ഇരുചക്ര വാഹന യാത്രക്കാരും കുഴി ശ്രദ്ധയിൽ പെടാതെ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ബൈപ്പാസ് റോഡിലും ദേശീയ പാതയിലും ഈ കുഴികൾ മൂലം ഉണ്ടാകുന്നത്. മനുഷ്യ ജീവന് ഭീഷണിയാകുന്ന റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *