
Perinthalmanna Radio
Date: 03-06-2025
പെരിന്തൽമണ്ണ : വാഹനങ്ങൾ കുതിച്ചു പായുന്ന തിരക്കേറിയ സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ ടൗണിന്റെ ഭാഗങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞു. ജില്ലാ ആശുപത്രിയുടെയും കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുൻപിലും ഉൾപ്പെടെ ടൗണിലെ പ്രധാന സ്ഥലങ്ങളിലെയെല്ലാം സീബ്രാലൈനുകൾ മാഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്. സീബ്രാലൈൻ ഉണ്ടായിരുന്നു എന്നതിന്റെ ചെറിയ അടയാളം മാത്രമാണ് റോഡിൽ ബാക്കിയുള്ളത്. ഡ്രൈവർമാർക്ക് സീബ്രാലൈൻ ആണെന്ന് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ പലതും മാഞ്ഞു തീർന്നിട്ടുണ്ട്. തിരക്കേറിയ സംസ്ഥാന പാത മുറിച്ചുകടക്കാൻ ആളുകൾ പ്രയാസപ്പെടുന്ന പതിവു കാഴ്ചയാണ് ടൗണിൽ നിന്ന് കാണാനാവുക. ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ഉൾപ്പെടെ റോഡ് മുറിച്ചു കടക്കാൻ കടുത്ത പ്രയാസമാണ് ഉണ്ടാകുന്നത്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
