കൂരിയാട് ദേശീയപാത തൂണുകളില്‍ പുനര്‍ നിര്‍മിക്കുമെന്ന് കരാര്‍ കമ്പനി

Share to


Perinthalmanna Radio
Date: 04-06-2025

മലപ്പുറം: കാലവർഷം ശക്തി കുറഞ്ഞാല്‍ കൂരിയാട് ദേശീയപാത പൊളിച്ച്‌ തൂണുകളില്‍ ഉയർത്തി (വയഡക്‌ട്) പുനർ നിർമിക്കുമെന്ന് കരാർ കമ്പനി. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവുമായുള്ള കൂടിക്കാഴ്ചയിലാണ് കരാർ കമ്ബനിയായ കെ.എൻ.ആർ.സി.എല്‍ എം.ഡി നരസിഹ റെഡ്ഡി ഇക്കാര്യം വിശദീകരിച്ചത്.

തകർന്ന നിർമിതി പൊളിച്ചു മാറ്റിയ ശേഷമേ നിർമാണം പുനരാരംഭിക്കാനാവൂവെന്നും അതിന് മഴ കുറയുന്നതു വരെയുള്ള സമയം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം എൻ.എച്ച്‌ ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിനെയും അറിയിച്ചു.

മണ്ണ് പരിശോധന റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കണ്‍സള്‍ട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്ന് എം.ഡി വിശദീകരിച്ചു. ഈ ശിപാർശ ദേശീയപാത വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാല്‍, മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടല്‍ തെറ്റിച്ചെന്നാണ് കമ്പനി വിലയിരുത്തല്‍.

അപ്രോച്ച്‌ റോഡിന്റെ വീതികുറയുമെന്നതിനാല്‍ മണ്ണിട്ടുയർത്തിയുള്ള അടിത്തറക്ക് വീതികൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനിടയാക്കിയെന്നാണ് നിഗമനം
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *