കൂരിയാട് തകർന്ന ദേശീയപാത പൊളിച്ചു മാറ്റുന്ന ജോലികൾ തുടങ്ങി

Share to


Perinthalmanna Radio
Date: 07-06-2025

മലപ്പുറം : ദേശീയപാത തകർന്ന കൂരിയാട്ട് വയലിൽ എംബാങ്ക്മെന്റ് പൊളിക്കൽ തുടങ്ങി. തകർന്ന സ്ഥലത്ത് തൂണുകൾ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കുമെന്ന് കരാർ കമ്പനിയായ കെഎൻആർസിഎൽ, ദേശീയപാത അതോറിറ്റിയെ അറിയിച്ചിരുന്നു. പുതിയ പാത നിർമിക്കുന്നതിന് നേരത്തേ ഉയർത്തിയ മണ്ണ് പൂർണമായും ഇവിടെനിന്ന് നീക്കേണ്ടിവരും. ഈ പ്രവൃത്തിയാണ് ഇപ്പോൾ വേഗത്തിലായത്.

തകർന്ന നിർമിതി പൊളിച്ചുമാറ്റുന്നതിന് ദിവസങ്ങളെടുക്കും. ഇതിന്നായി കരാർ കമ്പനി ദേശീയപാതാ അതോറിറ്റിയോട് സാവകാശവും തേടിയിരുന്നു. ശക്തമായ മഴ തുടർന്നാൽ പണി വൈകാനും സാധ്യതയുണ്ട്.

മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ലോറികളിൽ നിറച്ചാണ് ഇവിടെനിന്ന് മണ്ണ് നീക്കുന്നത്. വയൽപ്രദേശമായ കൂരിയാട്ട് മണ്ണിന്റെ ഘടന തിരിച്ചറിഞ്ഞുള്ള രൂപകൽപ്പനയില്ലാതെയും ഉറപ്പുള്ള അടിത്തറ നിർമിക്കാതെയും പ്രവൃത്തിയുമായി മുന്നോട്ടുപോയതാണ് വിനയായതെന്ന് ദേശീയപാത അതോറിറ്റി, കേന്ദ്ര ഗതാഗത സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നത്.

കൂരിയാട്ട് 276 മീറ്റർ ഭാഗത്താണ് തകർച്ച കണ്ടെത്തിയിരുന്നത്. തകർന്ന പാതയ്ക്ക് പകരമായി വയഡക്ടോ പാലമോ പണിയുക മാത്രമാണ് പരിഹാരമെന്ന് ദേശീയപാതാ അതോറിറ്റി കണ്ടെത്തിയിരുന്നു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *