പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന്

Share to


Perinthalmanna Radio
Date: 09-06-2025

പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്‌ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളിൽ ചേരാം.

ആദ്യ അലോട്മെന്റ് ജൂൺ രണ്ടിനായിരുന്നു. താത്കാലിക പ്രവേശനം, ആദ്യ അലോട്മെൻ്റിന് ശേഷം മിച്ചമുള്ള സീറ്റുകൾ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്മെന്റ്.

ചൊവ്വാഴ്ച രണ്ടാം അലോട്മെന്റ് നടത്താനാണ് ഹയർ സെക്കൻഡറി വകുപ്പ് നിശ്ചയിച്ചിരുന്നത്. പ്രവേശന നടപടി സമയബദ്ധമായി പൂർത്തിയാക്കാനും വിദ്യാർഥികൾക്ക് തയ്യാറെടുപ്പിനുള്ള സമയം നൽകാനുമാണ് ഒരുദിവസം മുൻപുതന്നെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്.

പ്ലസ് വൺ ആദ്യ അലോട്മെൻ്റിൽ 2,49,540 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇവരിൽ 1,21,743 കുട്ടികൾ സ്ഥിരംപ്രവേശനം നേടി. 99,526 പേർ താത്കാലിക പ്രവേശനവും.

അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേർ സ്കൂളിൽ ചേർന്നില്ല. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവർ താത്പര്യമില്ലാത്ത ജില്ലകളിയിലെ അലോട്മെന്റ് ഉപേക്ഷിക്കുന്നതിനാലും മറ്റു ചിലർ വിഎച്ച്എസ്ഇയിൽ പ്രവേശനം നേടുന്നതിനാലുമാണിത്. അപേക്ഷയിലെ അപാകം കാരണം 1,152 പേരുടെ അലോട്മെന്റ് റദ്ദായി. രണ്ടിനങ്ങളിലുമായി മിച്ചമുള്ള 28,229 സീറ്റുകൾ രണ്ടാം അലോട്മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ അലോട്മെൻ്റിനുശേഷം 69,034 സീറ്റുകൾ ഒഴിവുണ്ടായിരുന്നു. ഇതിൽ നിശ്ചിത ശതമാനം സീറ്റുകൾകൂടി രണ്ടാം അലോട്മെന്റിൽ പരിഗണിച്ചു.

വിഎച്ച്എസ്ഇ ആദ്യ അലോട്മെന്റിൽ 25,135 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇവരിൽ 13,926 കുട്ടികൾ പ്രവേശനം നേടി. തിങ്കളാഴ്ച്‌ച പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്മെന്റിൽ 11,860 പേരുണ്ട്. വിഎച്ച്എസ്ഇയിലെ ആകെ മെറിറ്റ് സീറ്റുകൾ 30,600 ആണ്. ആകെ അപേക്ഷകൾ-48,000. മൂന്നാം അലോട്മെന്റ് 16-നു പ്രസിദ്ധീകരിക്കും. 18-നു ക്ലാസ് തുടങ്ങും
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *