കൊളത്തൂർ- അങ്ങാ‌ടിപ്പുറം റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരം

Share to



Perinthalmanna Radio
Date: 11-06-2025

അങ്ങാടിപ്പുറം: ഏറെ കാലമായി തകർന്നു തരിപ്പണമായി കിടന്ന കൊളത്തൂർ- അങ്ങാട‌ിപ്പുറം റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി. റോഡിന്റെ ഒന്നാം ഘട്ട നവീകരണം പൂർത്തിയായി. അങ്ങാടിപ്പുറം മുതൽ പാലച്ചോട് വരെയുള്ള ഭാഗം ആദ്യം നവീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായ പാലച്ചോട്‌ മുതൽ സ്റ്റേഷൻപടി വരെയുള്ള റോഡ്‌ ടാറിങ് ജോലികളാണ് പൂർത്തിയായത്. വർഷങ്ങളായി യാത്രക്കാർ വളരെ പ്രയാസപ്പെട്ടായിരുന്നു ഇതു വഴി യാത്ര ചെയ്തിരുന്നത്‌.

മഞ്ഞളാംകുഴി അലി എംഎൽഎ നിയമസഭയിൽ പത്തോളം തവണ ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിക്കുകയും അഞ്ച്‌ തവണ ‌ സബ്മിഷനിൽ വിഷയം അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. വകുപ്പു മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പല തവണ കത്തു നൽകുകയും ചെയ്‌തു.

ആശുപത്രി നഗരത്തിലേക്കുള്ള പ്രധാന പാതയായ ഇതുവഴി വർഷങ്ങളോളം ജനം നടുവൊടിഞ്ഞാണ് യാത്ര ചെയ്തിരുന്നത്‌. കുഴിയ‌ടയ്‌ക്കൽ സമരവും മനുഷ്യ വലയം തീർക്കലും റോഡ് ഉപരോധവും ഉൾപ്പെടെ ഒട്ടേറെ സമരങ്ങളും നടത്തി.

അങ്ങാടിപ്പുറം- മാലാപറമ്പ്‌, വെങ്ങാട്‌ – അമ്പലപ്പടി, മാലാപറമ്പ്‌- സ്റ്റേഷൻപടി എന്നീ മൂന്നു ഘട്ടങ്ങളിലായി 20 കോടി രൂപ ചെലവിലാണു നിർമാണം. മാലാപറമ്പ്‌ – സ്റ്റേഷൻ പടി ‌ രണ്ടാം ഘട്ട പ്രവർത്തികൾ കൂടി പൂർത്തിയാക്കാനുണ്ട്‌.

പാതയിൽ കൊളത്തൂർ സ്റ്റേഷൻപടിക്കും അമ്പലപ്പടിക്കും ഇടയ്‌ക്കുള്ള 2 പാലങ്ങൾ സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവിൽ അപ്രോച്ച്‌ ‌ റോഡ്‌ ഉൾപ്പെടെ നിർമിക്കാനും പദ്ധതിയായിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *