പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്മെന്റ് 15-ന്

Share to


Perinthalmanna Radio
Date: 13-06-2025

രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ ബാക്കി 93,594 സീറ്റുകൾ. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെന്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്. ബാക്കി സംവരണവിഭാഗങ്ങൾക്കായി നീക്കിവെച്ചതും അപേക്ഷയിലെ അപാകം കാരണം അലോട്മെന്റ് റദ്ദാക്കിയവയുമാണ്.

മെറിറ്റിൽ മിച്ചമുള്ള സീറ്റുകൾ പരിഗണിച്ച് 15-ന് വൈകീട്ട് മൂന്നാം അലോട്മെന്റ് നടക്കും. ഇതനുസരിച്ചുള്ള പ്രവേശനം 16, 17 തീയതികളിലാണ്. ആദ്യ രണ്ട് അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെന്റിൽ ഈ സൗകര്യമുണ്ടാകില്ല. സ്ഥിരംപ്രവേശനം നിർബന്ധമാണ്. താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരണം. 18-ന് ക്ലാസ് തുടങ്ങും.

തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്ച വൈകീട്ടാണ് പൂർത്തിയായത്. രണ്ടാം അലോട്മെന്റിൽ ഉൾപ്പെട്ടവരും ആദ്യ അലോട്മെന്റിൽ താത്കാലിക പ്രവേശനത്തിൽ തുടർന്നവരുമായ 17,294 കുട്ടികൾ മെറിറ്റിലെ അലോട്മെന്റ് ഉപേക്ഷിച്ചു. ഇവരിൽ ഒരുവിഭാഗം കുട്ടികൾ മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് വിഭാഗങ്ങളിൽ ചേർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ ജില്ലകളിലായി 11,954 കുട്ടികളാണ് ഈ വിഭാഗം സീറ്റുകളിൽ പ്രവേശനം നേടിയത്. അവശേഷിക്കുന്നവർ വിഎച്ച്എസ്ഇയിൽ ചേർന്നിട്ടുണ്ടാകാം.

രണ്ടാം അലോട്മെന്റ് പ്രകാരം പ്രവേശനം തുടങ്ങിയ തിങ്കളാഴ്ച തന്നെയാണ് കമ്യൂണിറ്റി, മാനേജ്മെന്റ്, അൺ എയ്ഡഡ് വിഭാഗങ്ങളിലേക്കുള്ള പ്രവേശനവും തുടങ്ങിയത്.

ആദ്യ അലോട്മെന്റിനു ശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് അർഹരായ അപേക്ഷകരില്ലാത്തതിനാൽ ഒഴിവായിരുന്നു. ഇതിൽ ഒരുവിഭാഗം സീറ്റ് രണ്ടാം അലോട്മെന്റിൽ ഉൾപ്പെടുത്തി. ബാക്കി മൂന്നാം അലോട്മെന്റിൽ പരിഗണിക്കും.

എല്ലാ വിഭാഗങ്ങളിലുമായി 4,42,195 സീറ്റാണുള്ളത്. വ്യാഴാഴ്ച വൈകുന്നേരം വരെ 2,36,934 കുട്ടികൾ ചേർന്നു. ഇതിൽ 2,24,980 പേരും ഏകജാലകം വഴിയാണ്. ബാക്കി 11,954 പേർ മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് സീറ്റുകളിൽ ചേർന്നു. ആകെ അപേക്ഷകൾ 4,63,686 ആയിരുന്നു. ഇതിൽ 45,851 പേർ ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചു. ഫലത്തിൽ ആകെ അപേക്ഷകർ 4,17,835 ആണ്.

വിഎച്ച്എസ്ഇ ആദ്യ രണ്ട് അലോട്മെന്റുകളിലൂടെ 18,902 കുട്ടികൾ സ്കൂളിൽ ചേർന്നു. മെറിറ്റ് സീറ്റുകൾ 30,300 ആണ്. മാനേജ്മെന്റ് ക്വാട്ട കൂടി ചേരുമ്പോൾ വിഎച്ച്എസ്ഇ സ്കൂളുകളിൽ ആകെയുള്ളത് 33,030 സീറ്റുകളാണ്. മൂന്നാം അലോട്മെന്റ് 15-നാണ്. പ്രവേശനം 16, 17 തീയതികളിൽ. 18-ന് ക്ലാസ് തു

Share to

Leave a Reply

Your email address will not be published. Required fields are marked *