ചെറുകര റെയില്‍വേ ഗേറ്റ് പരിസരത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു

Share to


Perinthalmanna Radio
Date: 15-06-2025

ചെറുകര: പൊതുജന സുരക്ഷയും, ക്രമസമാധാനവും ലക്ഷ്യമിട്ട് ചെറുകര റെയില്‍വേ ഗേറ്റ് പരിസരത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ ഉദ്ഘാടനം ഇന്ന് (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ. സുമേഷ് സുധാകരന്‍ നിര്‍വഹിക്കും.

ചെറുകര ഗേറ്റ് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രദേശത്തെ പൗരപ്രമുഖരും വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

പൊതു സ്ഥലത്തെ സുരക്ഷ വർദ്ധിപ്പിക്കുക, പൊതു മുതൽ നശീകരണ സംഭവങ്ങളും മോഷണവും കുറയ്ക്കുക, പൊതു സുരക്ഷ മെച്ചപ്പെടുത്തുക, കുറ്റ കൃത്യങ്ങൾ തടയുക, ഗതാഗത നിയമ ലംഘനങ്ങൾ തടയുക, സുരക്ഷ ഉറപ്പാക്കല്‍, എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ചെറുകര റെയില്‍വേ ഗേറ്റ് പരിസരത്ത് സ്ഥാപിച്ച ക്യാമറയുടെ പൂര്‍ണ നിയന്ത്രണവും പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി സംഘാടകര്‍ അറിയിച്ചു.

നാടിന്റെ ഐക്യത്തിനും ക്ഷേമത്തിനും വികസന – സാമൂഹിക പ്രവർത്തനങ്ങൾക്കും വേണ്ടി രൂപീകരിച്ച കൂട്ടായ്മയാണ് ‘ചെറുകര ഗേറ്റ് വാട്ട്സ്ആപ്പ് കൂട്ടായ്മ’. കൂടുതല്‍ ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *