പെരിന്തൽമണ്ണ നഗരസഭ യോഗ ദിനം ആചരിച്ചു

Share to



Perinthalmanna Radio
Date: 22-06-2025

പെരിന്തൽമണ്ണ: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ നഗരസഭയിൽ യോഗ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു.  നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. യോഗ ട്രൈനർമാരായ പി.എം.സുരേഷ്‌കുമാർ, കിഴക്കേതിൽ  മുഹമ്മദ് യൂനസ്, ഷംസുദ്ധീൻ, ക്യാപ്റ്റൻ ഉണ്ണികൃഷ്ണ എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ അഡ്വ ഷാൻസി, നെച്ചിയിൽ മൻസൂർ, കൗൺസിലർ സാറ സലിം, പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർമാരായ രാജീവൻ.ടി, ഫൈസൽ, ഡോക്ടർമാരായ ഡോ.കൊച്ചു എസ് മണി, ഡോ.ഷാജി , ഡോ.ഷീബ കൃഷ്ണദാസ്, ഫാദർ വിക്ടർ, കെ. ആർ.രവി, ഇ.എം.എസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പൂജ മേനോൻ , പരിസ്ഥിതി പ്രവർത്തക കൂട്ടായ്മ ഓയിസ്ക ഇന്റർനാഷണൽ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ വത്സൻ. സി.കെ, ഡോ. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *