
Perinthalmanna Radio
Date: 23-06-2025
നിലമ്പൂർ: കേരളം കാത്തിരിക്കുന്ന നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ എട്ട് മണി മുതൽ വോട്ടണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 8.10 മുതൽ ഇവിഎമ്മുകളും എണ്ണിതുടങ്ങും.
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തിയത് . പോസ്റ്റൽ വോട്ട്, സർവ്വീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.
ആകെ വോട്ടുകളുടെ എണ്ണം 1,76,069. ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷിനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും.
പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് 4 ടേബിളുകളും, സർവീസ് പോട്ടുകൾ എണ്ണുന്നതിനായി ഒരു ടേബിളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
