കൊടികുത്തി മലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

Share to


Perinthalmanna Radio
Date: 25-06-2025

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ പട്ടണത്തിൽനിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന കൊടികുത്തിമലയിലേക്ക് മഴക്കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടുന്നു.

കൊടികുത്തിമലയിൽ വർഷത്തിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന സമയം കൂടിയാണ് ജൂൺ-ജൂലായ് മാസം. മഴ പതിവായതോടെ കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണ് കൊടികുത്തിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം കൊടികുത്തിമല സന്ദർശിച്ചത് 2500-ഓളം ആളുകളാണ്. ഒന്നര കിലോമീറ്ററോളം നടന്നുള്ള മലകയറ്റം തന്നെയാണ് യാത്രയുടെ പ്രധാന ആകർഷണം.

മുകളിലെത്തിയാൽ വാച്ച് ടവറിൽനിന്നുള്ള മനോഹര കാഴ്ചകളും. രാവിലെ എട്ടിന് സന്ദർശനസമയം തുടങ്ങുമ്പോൾതന്നെ എത്തുന്നവരും നിരവധിയാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന രീതിയിൽ സമയക്രമം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പെരിന്തൽമണ്ണയിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കൊടികുത്തിമല നഗരപരിധിയിൽ വരുന്ന അപൂർവം ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട് റോഡിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ അമ്മിനിക്കാട് എത്താം. അമ്മിനിക്കാടുനിന്ന് കൊടികുത്തിമല റോഡിൽ അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം. പ്രവേശനകവാടത്തിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽനിന്ന് ഒന്നര കിലോമീറ്റർ കാൽനടയായിവേണം മുകളിലെത്താൻ. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാദിവസവും പ്രവേശനമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *