
Perinthalmanna Radio
Date: 28-06-2025
പട്ടിക്കാട് : മണ്ണാർമല പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെയും പ്രദേശ വാസികൾ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുലി നടന്നു വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രദേശത്ത് പുലിയെ കാണുന്നത് നിത്യ സംഭവമായിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ പുലിയെ കണ്ടിരുന്നു. റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ട് ഭയന്നു വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റതും കഴിഞ്ഞ മാസമായിരുന്നു. വീണ്ടും പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
പുലിയെ പിടികൂടാൻ
നിരവധി തവണ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിരുന്നില്ല. പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
